കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണനെതിരെ വിമതർ തളിക്കരയിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റ്യാടി, വടകര, നാദാപുരം മണ്ഡലങ്ങളിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷമായിരുന്നു.
നാദാപുരം മണ്ഡലത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ പത്മകുമാർ വിമത സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 10 പേരെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് വിഭാഗീയത തെരുവിലേക്ക് വ്യാപിച്ചത്. തളിക്കര അങ്ങാടിയിൽ പ്രകടനമായെത്തിയ പ്രവർത്തകർ പ്രഫുൽ കൃഷ്ണന്റെ കോലം കത്തിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിമതർ അറിയിച്ചു.
Sectarianism in BJP burns Praful Krishnan's effigy on the street







































