കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കുറ്റ്യാടി നങ്ങേലിക്കണ്ടി - വളയന്നൂർ റോഡിൽ ഏപ്രിൽ 23 മുതൽ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡിലെ നമ്പാട്ടിൽ താഴപാലം കൾവർട്ട് നിർമ്മാണം ആരംഭിക്കുന്നതിനാലാണ് നടപടി.
കുറ്റ്യാടിയിൽ നിന്നും വളയന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ സംസ്ഥാനപാതയിലെ കടേക്കച്ചാൽ വഴിയോ, കുറ്റ്യാടി പള്ളി ഊരത് റോഡ് - കൈപ്രംകടവ് റോഡ് വഴിയോ യാത്ര ചെയ്യേണ്ടതാണ്. തിരിച്ചുള്ള യാത്രയ്ക്കും ഇതേ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് കുറ്റ്യാടി സെക്ഷൻ അറിയിച്ചു. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നത് വരെ യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
Complete traffic ban on Kuttiadi Nangelikandi-Valayannur road














































