Apr 19, 2026 09:39 PM

ആയഞ്ചേരി : ( kuttiadi.truevisionnews.com ) പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹജാജിമാർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമം സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറിയും കുറ്റ്യാടി മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയുമായ പാറക്കൽ അബ്‌ദുല്ല ഉദ്ഘാടനം ചെയ്തു.

മഹമൂദ് മുച്ചിലോട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ഹാരിസ് റഹ്‌മാനി തിനൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ ടി അബ്‌ദുറഹ്‌മാൻ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ വി പി കുഞ്ഞമ്മത് മാസ്റ്റർ, സി എം അഹമ്മദ് മൗലവി, മൻസൂർ എടവലത്ത്, ഇബ്രാഹിം മുറിച്ചാണ്ടി, കിളിയമ്മൽ കുഞ്ഞബ്ദുല്ല,ഹാരിസ് മുറിച്ചാണ്ടി,കായക്കണ്ടി ഹമീദ്, തെക്കിണി ഇല്ലത്ത് കുഞ്ഞബ്ദുല്ല, എ കെ അബ്‌ദുല്ല, വി പി ഫസലുറഹ്‌മാൻ,ടി കെ മൊയതു,കെ എം സി തങ്ങൾ,നൗഫൽ സിവി, സായിസ് സി എച്ച്, ഷർമിദ് കാമിച്ചേരി സംസാരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എം മുഹമ്മദ് സ്വാഗതവും സി കെ ഗഫൂർ നന്ദിയും പറഞ്ഞു.

Content Highlight: Hajjis were sent off in Ayanjari

Next TV

Top Stories










News Roundup






GCC News






Entertainment News