കുറ്റ്യാടി : (https://kuttiadi.truevisionnews.com/) പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത് .
മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന്‍ അപകടത്തില്‍ പെട്ടത്. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
Student drowns in Kuttiyadipuzha















































