കക്കട്ടില്‍: (https://kuttiadi.truevisionnews.com/) മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി വേളം പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ടൗണുകളും അങ്ങാടികളും കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ നിർവഹിച്ചു. മഴക്കാലത്തെ പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ശുചീകരണ യജ്ഞം നടത്തിയത്.
ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രുതിമാരാം വീട്ടില്‍, എച്ച്‌ഐ സിറാജ്, ജെഎച്ച്‌ഐമാരായ നന്ദകുമാര്‍, കെ.കെ.സലാം, പഞ്ചായത്ത് എച്ച്‌ഐ നിഖില്‍, ജെസിഐ സുജിത്ത് എന്നിവര്‍ സംസാരിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, മെമ്പര്‍മാര്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തര്‍ എന്നിവര്‍ നേതൃത്വം പങ്കാളികളായി.
Cleanliness drive begins in Velam Panchayat















































