കുറ്റ്യാടി: (https://kuttiadi.truevisionnews.com/) അധ്യാപകൻ എന്നതിലുപരി ജൈവ കർഷകൻ, ക്ഷീര കർഷകൻ എന്ന നിലയിലും ജനങ്ങളുടെ മനസറിഞ്ഞ പൊതു പ്രവർത്തകൻ എന്ന നിലയിലും സി.സജീവൻ്റെ നിര്യാണം നികത്താനാവാത്ത നഷ്ട്ടമാണെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.
നടുപ്പൊയിൽ യു പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന ചിനേൻ്റെവിട സജീവൻ്റെ അകാല നിര്യാണത്തിൽ അനുശോചിക്കാൻ സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സായാഹ്നം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ദീർഘകാലം മാതൃഭൂമി പത്രത്തിൻ്റെ ഏജൻ്റും നിലവിൽ കാക്കുനി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റുമായിരുന്നു ഇദ്ദേഹം. പിടിഎ പ്രസിഡൻ്റ് ടി.എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി.
സ്റ്റാഫ് സെക്രട്ടറി ടി.വേണുഗോപാൽ അനുശോചന സന്ദേശം വായിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. മോഹൻദാസ്, വൈസ് പ്രസിഡൻ്റ് ഒ.ടി. നഫീസ, സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത്, പ്രധാനാധ്യാപകൻ കെ. പ്രമോദ്, ബിപിസി എം. ടി. പവിത്രൻ, ഹനീഫ് കായക്കൊടി, പി.പി. ചന്ദ്രൻ, കെ.പി. ശോഭ, പി.കെ. സുരേഷ്, കെ.പി. രവീന്ദ്രൻ, പി. ജമീല,എൻ. കെ . മുസ്തഫ, പി. എം . അഖിലേഷ് , കെ. സീമ,കെ. വാസു, കെ. പ്രകാശൻ, കെ.ബി. പ്രീതി തുടങ്ങിയവർ സംസാരിച്ചു
C. Sajeev's death is an irreparable loss: K.P. Kunjhammadkutty MLA















































