Apr 7, 2026 11:38 AM

മണിയൂർ: (kuttiadi.truevisionnews.com) കുറ്റ്യാടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രവാസി ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി മണ്ഡലത്തിലുടനീളം പ്രചാരണവാഹനജാഥ നടത്തി. മണിയൂർ മങ്കരയിൽ സം സ്ഥാന പ്രവാസിലീഗ് ജനറൽ സെക്രട്ടറി ഇമ്പിച്ചി മമ്മുഹാജി കുറ്റ്യാടി മണ്ഡലം പ്രവാസിലീ ഗ് പ്രസിഡന്റ് കപ്ലിക്കണ്ടി പോ ക്കർഹാജിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു.

കാരാളത്ത് പോക്കർ ഹാജി, മഞ്ചയിൽ മൂസ ഹാജി, സൂപ്പി തിരുവ ള്ളൂർ, കെ.കെ. സൂപ്പി, അബ്ദു ള്ള മണിക്കോത്ത് എന്നിവർ സംസാരിച്ചു. ജാഥ തിരുള്ളൂർ, വില്യാപ്പള്ളി, പുറമേരി, കുന്നുമ്മൽ, വേളം, ആയഞ്ചേരി, പഞ്ചായത്തുകളി ലെ വിവിധകേന്ദ്രങ്ങളിൽ പര്യടനം നടത്തി തിരുവള്ളൂരിൽ സമാപിച്ചു. വിവിധകേന്ദ്രങ്ങളിൽ പി.കെ. സജിത്ത്, നീലിച്ചേരിക്കണ്ടി കുഞ്ഞബ്ദുള്ള, അലി ഫൈസി, ഷംസുദ്ദീൻ കൈനാട്ടി എന്നിവർ സംസാരിച്ചു.

Vehicle procession; Pravasi League held a campaign vehicle procession

Next TV

Top Stories










News Roundup