കുറ്റ്യാടി : (kuttiadi.truevisionnews.com) എൽഡിഎഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ വിജയത്തിനായി ഇടതുപക്ഷ യുവജന വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നീലേച്ചുകുന്നുമുതൽ കുറ്റ്യാടിവരെ ഡിജെ റാലി നടത്തി. നൂറുകണക്കിന് യുവജനങ്ങളും വിദ്യാർഥികളും അണിനിരന്ന റാലി നീലേച്ചു കുന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫ്ലാ ഗ് ഓഫ് ചെയ്തു.
വിസ്മയ മുരളീധ രൻ അധ്യക്ഷയായി. കെ പി കു ഞ്ഞമ്മദ് കുട്ടി, പി സി ഷൈജു, പി സുരേഷ് ബാബു, വികേഷ് വടകര, അഡ്വ. കെ പി ബിനൂപ്, സു ധീഷ്, എം കെ നികേഷ്, സച്ചിൻ വള്ളിയാട്, ബിജിത്ത് ലാൽ, വി ആർ വിജിത്ത് എന്നിവർ സംസാരിച്ചു .കെ രജിൽ സ്വാഗതം പറഞ്ഞു .
Wave; LDF Kuttiadi constituency DJ rally










































