കായക്കൊടി: (kuttiadi.truevisionnews.com) നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വസന്തത്തിന്റെ വിജയം നിശ്ചിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി 1 ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. കേരളത്തിൽ സമാ നതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് നടത്തിയത്.
ഈ വികസന പ്രവർ ത്തനങ്ങൾക്കുള്ള പിന്തുണയായി തെരഞ്ഞെടുപ്പ് ഫലം മാറും. നാദാപുരത്ത് 2435 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു. ഈ വികസനത്തുടർച്ചയ്ക്കായി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വസന്തത്തെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ബിജു കായക്കൊടി അധ്യക്ഷനായി. പി ഗവാസ്, എം കെ മൊയ്‌ദു, പ്രേംരാജ് കായക്കൊടി, ടി കെ സി തങ്ങൾ, ഒ പി ഹരീഷ്, എ റഷിദ്, കെ രാജൻ, പി പി നിഖിൽ എന്നിവർ സംസാരിച്ചു. എം കെ ശശി സ്വാഗതം പറഞ്ഞു
Victory is assured; LDF wins in Nadapuram, says Binoy Vishwam










































