കുറ്റ്യാടി : (https://kuttiadi.truevisionnews.com/)ജനഹൃദയങ്ങളിൽ ചേക്കേറി കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം. നാടിൻ്റെ വികസനവും കരുതലും വിശദീകരിച്ചും, നടപ്പിലാക്കേണ്ട വികസന മാതൃകകൾ നാടിനോട് സംവദിച്ചുമുള്ള ഹ്രസ്വമായ വാക്കുകളിലെ സംസാരം നാടിൻ്റെ പുതു പ്രതീക്ഷയാവുകയാണ് ഓരോ ഇടങ്ങളിലും.
വില്ല്യാപ്പള്ളിയിലെ ചൂരക്കൊടി കളരി സംഘം സന്ദർശിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ ശനിയാഴ്ചയിലെ പര്യടനത്തിന് തുടക്കം. നിരവധി ശിഷ്യ സമ്പത്തിനുടമയും കളരി ഗുരുക്കളുമായ മാങ്ങാട് കുഞ്ഞിമൂസ ഗുരുക്കൾ സ്ഥാനാർഥിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. കളരിയിലെ പഠിതാക്കളോട് ചുരുങ്ങിയ വാക്കുകളിൽ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യവും വോട്ടഭ്യർഥനയും നടത്തിയാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് വടയം, കുന്നുമ്മൽ, കക്കട്ട് മേഖലകളിൽ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. വില്യാപ്പള്ളിയിൽ വിവാഹ ചടങ്ങിലും പങ്കെടുത്തു. വൈകിട്ടോടെ മയ്യന്നൂരിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത് ജനങ്ങളെ അഭിവാദ്യം ചെയ്ത് ചെറു വാക്കുകളിൽ നാടിനോട് വികസനം സംവദിച്ചു. ചെമ്മരത്തൂർ മേഖലയിൽ ഗൃഹ സന്ദർശനവും നടത്തി. വെള്ളിയാഴ്ച അരൂർ, പൊൻമേരി, കല്ലേരി, മൊകേരി എന്നിവിടങ്ങളിൽ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി. വൈകിട്ടോടെ കുറ്റ്യാടിയിൽ നടന്ന റോഡ് ഷോയിലും സ്ഥാനാർഥി പങ്കെടുത്തു.
LDF's progress; The leader of development is in the hearts of the people












































