---
title: "കുറ്റ്യാടി എം.ഐ. യു.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ ശ്രദ്ധേയമായി, യാത്രയയപ്പ് സമ്മേളനവും നടത്തി"
english_title: "Kuttiadi MI UP School centenary celebrations were notable, farewell gathering was also held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351718/kuttiadi-mi-up-school-centenary-celebrations-were-notable-farewell-gathering-was-also-held"
published_at: "2026-04-05T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d241ae18a0a_farewell_gathering_was_also_held.jpg"
keywords: []
---

# കുറ്റ്യാടി എം.ഐ. യു.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ ശ്രദ്ധേയമായി, യാത്രയയപ്പ് സമ്മേളനവും നടത്തി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി എം.ഐ. യു.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ പ്രഖ്യാപനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്കോട്ട് മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.എച്ച്. ഷരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ കെ.കെ. അബൂബക്കർ ഹാജി ഉപഹാര സമർപ്പണം നടത്തി.

## Article Content

കുറ്റ്യാടി: കുറ്റ്യാടി എം.ഐ. യു.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ പ്രഖ്യാപനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്കോട്ട് മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.എച്ച്. ഷരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ കെ.കെ. അബൂബക്കർ ഹാജി ഉപഹാര സമർപ്പണം നടത്തി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം. രത്‌നവല്ലി മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക പി. ജമീല, കെ.കെ. ജിതിൻ, പി.എം. സറിന, ലൈല ഹസ്സ, വി.എം. ഷൈമ, എൻ.എം. പ്രീത, അനുപം ജയ്സ്, എ. മുഹമ്മദ് ഷരീഫ്, എം. ഷഫീഖ്, പി. സാജിദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351718/kuttiadi-mi-up-school-centenary-celebrations-were-notable-farewell-gathering-was-also-held)