കുറ്റ്യാടി: (https://kuttiadi.truevisionnews.com/) മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല വിവിധ കേന്ദ്രങ്ങളില്‍ പര്യടനം തുടരുന്നു. പൊതുജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് അദ്ദേഹം സ്വീകരണകേന്ദ്രങ്ങളില്‍ പറഞ്ഞു. മുക്കടത്തുംവയലില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
പുറമേരി വാട്ടര്‍ടാങ്ക്, പനോളിക്കണ്ടിമുക്ക്, പുല്ലഞ്ചിറക്കല്‍, കൈതക്കുണ്ട്, പറമ്പത്ത്പാലം, എളയടം, ആയഞ്ചേരി തെരു, തറോപ്പൊയില്‍, പന്തപ്പൊയില്‍, കാഞ്ഞിരാട്ട് തറ വഴി ചാനിയം കടവില്‍ പര്യടനം സമാപിച്ചു.
UDF candidate Parakkal Abdullah's tour continues




































