കുറ്റ്യാടി: (kuttiadi.truevisionnews.com) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളിൽ ഉൾപ്പെട്ട '25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്' പദ്ധതി ഏറെ അഭിമാനകരമാണെന്ന് ഡോ. മറിയാ ഉമ്മൻ. നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പശുക്കടവിൽ സംഘടിപ്പിച്ച മലയോര മേഖല പര്യടനത്തിന്റെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഉമ്മൻ ചാണ്ടി എന്നും സാധാരണക്കാരെ ചേർത്തുപിടിച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിക്കപ്പെട്ട ഈ ഇൻഷുറൻസ് പദ്ധതി പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകുമെന്നും മറിയാ ഉമ്മൻ പറഞ്ഞു. യു.ഡി.എഫ് നൽകിയ എല്ലാ വാഗ്ദാനങ്ങളും അധികാരത്തിലെത്തിയാൽ പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സമാപന പൊതുയോഗം കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി നിർവ്വാഹക സ മിതി അംഗം കെ.ടി. ജയിംസ് അ ധ്യക്ഷത വഹിച്ചു. എം.എസ്.എ ഫ് സംസ്ഥാന വൈസ് പ്രസിഡ ണ്ട് ഐഷ ബാനു, വി.പി ദുൽ ഖിഫിൽ, ബംഗ്ലത്ത് മുഹമ്മദ്, ജോൺ പുതക്കുഴി, ജമാൽ കോ രങ്കോട്ട്, കെ.കെ പാർത്ഥൻ മാ സ്റ്റർ, വി.കെ കുഞ്ഞബ്ദുള്ള, പി.കെ നാസർ, എം.കെ.അശ്റ ഫ്, അഖില മര്യാട്ട്, ബീന ആല ക്കൽ, ബിബി പാറക്കൽ, ബിൻ സി തോമസ്, ശ്രീധരൻ കുക്ക ട്ടിൽ, സിബി കാര്യാവിൽ പ്രസം ഗിച്ചു.
'Oomman Chandy Insurance'; UDF will keep its promises, says Dr. Maria Oommen













































