കുറ്റ്യാടി: (kuttiadi.truevisionnews.com) വികസനം പൂത്തുലഞ്ഞ കുറ്റ്യാടി മണ്ഡലത്തിൽ, തുടർവികസന പ്രവർത്തനങ്ങളിൽ പ്രൊഫഷണലുകളെയും പങ്കാളികളാക്കിക്കൊണ്ട് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനം. പ്രൊഫഷണൽ രംഗത്ത് കുറ്റ്യാടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഇന്ററാക്ഷൻ പ്രൊഫഷണൽ മീറ്റിൽ' സ്ഥാനാർത്ഥി പങ്കെടുത്തു. എഴുപതിലേറെപേർ പങ്കാളി കളായി.
കുറ്റ്യാടിയിൽ ഐടി ഹബ്കരിയർ ഗൈഡൻസ് സെൻ്ററുകൾ, പുതിയ കാലത്തിനനുസരിച്ച് കാ നിക മേഖലയിൽ നടപ്പാക്കേണ്ട മാ റ്റങ്ങൾ തുടങ്ങി നിരവധിയായ ആശ യങ്ങൾ മീറ്റിൽ പങ്കെടുത്ത പ്രൊഫ ഷണലുകൾ കെ പി കുഞ്ഞമ്മദ് കു ട്ടിയുമായി പങ്കുവച്ചു കുറ്റ്യാടിയുടെ പ്രൊഫഷണൽ മേഖലയിലെ സമ ഗ്ര വികസനത്തിന് പുതിയ ദിശാ ബോധം നൽകുന്നതായി പരിപാടി മാറി രാവിലെ വേളം പഞ്ചായത്തി ലെ വിവിധ മേഖലകളിൽ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തിയ ശേഷമാണ് സ്ഥാനാർഥി പ്രൊഫണൽ മീറ്റിൽ പങ്കെടുക്കാനെത്തിയത്.
തുടർന്ന് പാലയാട് മേഖലയിൽ മീനത്തുകര, കുന്നത്തുകര പട്ടിക ജാതി നഗറുകളിലുമെത്തി വോട്ടഭ്യ ർഥിച്ചു. വൈകിട്ടോടെ മുഖ്യമന്ത്രി പി ണറായി വിജയൻ പങ്കെടുത്ത് പുറ മേരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാ ലിയിലും പങ്കെടുത്തു. പുറമേരി പഞ്ചായത്തിൽ ഏതാനും വിടുക ളും സ്ഥാപനങ്ങളും സന്ദർശിച്ചും വോട്ടുതേടി. പ്രാദേശിക എൽഡിഎ ഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു
K.P. Kunjhammad Kutti's tour connects professionals in Kuttiadi







































_(30).jpeg)





