കുറ്റ്യാടി : (kuttiadi.truevisionnews.com) നാടിന്റെ വികസനത്തിന് എന്നും നാട്ടുകാരോടൊപ്പം ചേർന്നുനിന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് നാടൊന്നാകെ സ്നേഹനിർഭരമായ പിന്തുണയാണ് നൽകുന്നത്. ബുധനാഴ്ച രാവിലെ കുറ്റ്യാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾ സന്ദർശിച്ച് അദ്ദേഹം വോട്ടഭ്യർത്ഥന നടത്തി.
ഉച്ചയോടെ തിരുവള്ളൂർ മഹാശിവക്ഷേത്ര മഹോത്സവ പരിപാടിയിൽ പങ്കെടുത്ത സ്ഥാനാർത്ഥിക്ക് നാട്ടുകാരും വിശ്വാസികളും ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. സംസ്ഥാന സർക്കാർ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ തിരുവള്ളൂർ മഹാശിവക്ഷേത്ര കുളം നവീകരണം പ്രദേശത്തെ പ്രധാന വികസന നേട്ടങ്ങളിലൊന്നാണ്. കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ അഭ്യർത്ഥനയെ തുടർന്ന് ധനമന്ത്രി ബജറ്റിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ക്ഷേത്രോത്സവ അന്നദാന ചടങ്ങിലും പങ്കെടുത്താണ് സ്ഥാനാർത്ഥി മടങ്ങിയത്.
വൈകിട്ടോടെ ചെരണ്ടത്തൂർ, അമ്പലമുക്ക്, കാവുംകുനി, വെള്ളുക്കര തുരുത്തി എന്നിവിടങ്ങളിലെ പട്ടികജാതി നഗറുകളിലും സന്ദർശനം നടത്തി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. പ്രാദേശിക എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും പ്രചാരണ പരിപാടികളിൽ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.
K.P. Kunjhammad Kutty sought votes in Thiruvallur and Kuttiadi











































