കുറ്റ്യാടി: (kuttiadi.truevisionnews.com) സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉണര്‍ത്തുപാട്ടായി യുഡിഎഫിന്റെ പീസ് വാക്ക്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡ ന്റ് സയ്യിദ് മുനവ്വറലി തങ്ങള്‍, ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുല്ല, കെ.എം അഭിജിത്ത് തുടങ്ങിയവര്‍ ജനമന:സാക്ഷി ഉണര്‍ത്തി കുറ്റ്യാടിയില്‍ കൂട്ടമായി നടന്നു. രാവിലെ ഏഴു മണിയോടെ കുറ്റ്യാടിയില്‍ എത്തിച്ചേര്‍ന്ന ആയിരങ്ങള്‍ സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണര്‍ത്തി മാര്‍ച്ച് ചെയ്തു. കുളങ്ങരത്താഴനിന്ന് ആരംഭിച്ച പീസ് വാക്കില്‍ ച്ചില്‍ കെഎസ് യു നേതാവ് ബിതുല്‍ ബാലന്റെ മാതാവ് തങ്കം ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നത് അക്രമികള്‍ക്കുള്ള ശക്തമായ താക്കീതായി.
കണ്ണൂരില്‍ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു എന്ന കാരണത്താല്‍ തോടന്നൂരില്‍ കെഎസ് യു നേതാവ് ബിതുല്‍ ബാലന്റെ വീടിന് ബോംബെറിഞ്ഞിരുന്നു. കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റിലായെങ്കിലും അവര്‍ പുറത്തിറങ്ങിയപ്പോള്‍ സിപിഎം വീരോചിത സ്വീകരമാണ് നല്‍കിയത്. വില്യാപ്പള്ളിയില്‍ കഴിഞ്ഞയാഴ്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന് കൈപ്പത്തി നഷ്ടപ്പെട്ടു. ചാനിയംകടവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമമുണ്ടായി.
2016ല്‍ തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ അക്രങ്ങള്‍ കാരണം രണ്ടു മാസം കഴിഞ്ഞാണ് തനിക്ക് വോട്ടര്‍മാരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതെന്ന് പീസ് വാക്കിനെ അഭിസംബോധന ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. പിന്നീട് ആ അവസ്ഥ മാറി സമാധാനം വന്നു. അത് നിലനില്‍ക്കണം. എന്നാല്‍ അത് തകര്‍ക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനെതിരെയുള്ള താക്കീതാണ് പീസ് വാക്കെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
Peace walk in Kuttiadi to raise public awareness against bomb politics









































