കുറ്റ്യാടി: (kuttiadi.truevisionnews.com) കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
കുറ്റ്യാടിയിൽ നടന്ന 'പീസ് വാക്കി'ൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യാതെയും ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ ഉന്നയിക്കാതെയും പിൻവാതിലിലൂടെ ബില്ല് പാസാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദാക്കാനും പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനുമുള്ള 'ദുഷ്ടലാക്കാണ്' ഈ ഭേദഗതിക്ക് പിന്നിലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ കക്ഷികൾക്ക് സ്വാ ധീനമുള്ള സംസ്ഥാനങ്ങളിൽ നി യമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്ര സർക്കാർ തിരക്കിട്ട് പാർലിമെൻ്റിൽ വിദേ ശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കു ന്നതിനു പിന്നിൽ ഗൂഢലക്ഷ്യമു ണ്ട്. ബംഗാൾ, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാന ങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കു ന്നതിനാൽ പ്രതിപക്ഷത്തെ കു റെയേറെ എം.പിമാർ പ്രചാരണ ത്തിൻ്റെ തിരക്കിലാണ്. ഈ സമയത്ത് പാർലിമെന്റ് സമ്മേളനം തന്നെ നടത്താൻ പാടില്ലാത്തതാ ണ്. എന്നിട്ടും സമ്മേളനം നടത്തി യെന്നു മാത്രമല്ല, സമ്മേളനത്തി ന്റെ അവസാന ദിവസങ്ങളിലാണ് തിരക്കിട്ട് ബിൽ അവതരിപ്പി ച്ചത്.വഖഫ് നിയമത്തിന്റെ പേരി ൽ ഇന്ന് മുസ്ലിംകളുടെ സ്വത്ത് പി ടിച്ചെടുക്കാൻ ശ്രമിക്കുന്നവർ നാ ളെ ക്രൈസ്തവർ അടക്കമുള്ള മറ്റ് വിഭാഗങ്ങളുടെ സ്വത്തുക്കളെയും ആക്രമിക്കുമെന്നാണ് അന്ന് താ ൻ പാർലിമെന്റിൽ പ്രസംഗിച്ചത്. ഇപ്പോൾ അത് അക്ഷരം പ്രതി ശ രിയായിരിക്കുകയാണെന്നും പു തിയ ബിൽ ഏതു വിധേനയും ത ടയുമെന്നും അദ്ദേഹം പറഞ്ഞു
FCRA Bill will not be allowed to be passed in Parliament - KC Venugopal











































