Mar 31, 2026 09:01 PM

കുറ്റ്യാടി:(kuttiadi.truevisionnews.com) അങ്കത്തട്ടും കളരിയും വീരപുരഷന്മാരുടെ ധീരകഥകളും കേട്ടു വളർന്ന ലോകനാർകാവിന്റെ മണ്ണിൽ തെരഞ്ഞെടുപ്പ് അങ്കത്തിൽ വോട്ടു തേടി സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടി എത്തി. പൂര മഹോത്സവത്തിന്റെ ആഹ്ലാദ രാവുകളുടെ അവസാന ദിനത്തിൽ ക്ഷേത്രത്തിലെത്തിയ സ്ഥാനാർഥിക്ക് ഹൃദ്യമായ വരവേൽപ്പ് ഒരുക്കി വിശ്വാസികളും നാട്ടുകാരും. നാടൊന്നാകെ മാറിയ വികസന മുന്നേറ്റത്തിൽ ലോകനാർകാവും പരിസരവും പുതിയ കാലത്തിനനുസരിച്ച് മാറിയതിന്റ നേർകാഴ്ചകളിലൊന്നാണ് 4.50 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ അതിഥി മന്ദിരം.

പിൽഗ്രിം ടൂറിസം ഡെവലപ്മെന്റ് അറ്റ് ലോകനാർക്കാവ് ടെമ്പിൾ പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തതോടെ മികച്ച താമസ സൗകര്യമാണ് ലോകനാർക്കാവിൽ ക്രമീകരിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ലോകനാർകാവിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളച്ചത്. തുടർന്നു വന്ന പിണറായി സർക്കാർ കിഫ്ബിയുടെ കരുത്തിൽ തലശേരി ടൂറിസം പൈതൃക പദ്ധതിയിൽ ഉൾപ്പെടാത്തി 6.9 കോടിയുടെ വിവിധ പദ്ധതികൾക്കും അനുമതി നൽകി.

വലിയചിറ, ചെറിയ ചിറ, തന്ത്രി മഠം, നടപ്പാത, വെളിച്ച സംവിധാനം, കളരി മ്യൂസിയം തുടങ്ങി നിരവധി ബൃഹത് പദ്ധതികളാണ് യാഥാർഥ്യമാവുന്നത്. മണ്ഡലത്തിലെ പയംകുറ്റി മല ടൂറിസം പദ്ധതിയും യാഥാർഥ്യമാക്കി നാടിന് സമർപ്പിച്ചിട്ടുണ്ട്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾക്കായി സർക്കാർ 21 കോടി രൂപയുടെ അനുമതിയും ഇക്കഴിഞ്ഞ ഏതാനും ദിവസം മുമ്പ് നൽകിയിട്ടുണ്ട്.

മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ് ഉൾപ്പെടെ നിരവധി പേർ സ്ഥാനാർഥിയെ സ്വീകരിക്കാനുണ്ടായിരുന്നു. രാവിലെ കുറ്റ്യാടി പഞ്ചായത്തിലെ ഗൃഹ സന്ദർശന പരിപാടിക്ക് ശേഷമാണ് കെ പി കുഞ്ഞമ്മദ് കുട്ടി ലോകനാർകാവിൽ എത്തിയത്. ശേഷം മേമുണ്ട ഹയർ സെക്കൻഡറി സ്കൂ‌ളിൽ നടന്ന യാത്രയയപ്പ് പരിപാടിയിലും പങ്കെടുത്തു. വൈകിട്ടോടെ എടത്തുംകര, മാങ്ങാമൂഴി, വാളാഞ്ഞി എന്നീ പട്ടികജാതി ഉന്നതികളിലും സന്ദർശനം നടത്തി വോട്ടഭ്യർഥന നടത്തി. പ്രാദേശിക എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായി.

Candidate KP Kunjhammadkutty seeks votes at the election venue in Lokanarkav's soil

Next TV

Top Stories










News Roundup