നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ജെൻഡർ ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യാശ ഫണ്ട് കൈമാറലും മെൻസ്ട്രുവൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സജിന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-സാമൂഹിക മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പിലാക്കുന്നത്.
ഗുരുതരമായ അസുഖം ബാധിച്ച 11 ഗുണഭോക്താക്കൾക്ക് സ്വന്തമായി സംരംഭം തുടങ്ങുന്നതിനായി 5,50,000 രൂപയുടെ ധനസഹായം കൈമാറി. കൂടാതെ, ആർത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 70 പേർക്ക് മെൻസ്ട്രുവൽ കപ്പുകളും വിതരണം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ നജിന അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.പി. രാജീവൻ സ്വാഗതവും ബിജിന നന്ദിയും രേഖപ്പെടുത്തി.
Hope Fund transfer and menstrual cup distribution organized in Naripatta















































