വേളം: (kuttiadi.truevisionnews.com) കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വേളം പഞ്ചായത്തിൽ നിർമിച്ച രയരോത്ത് മുക്ക് - കൊമ്മാട്ട്കണ്ടി റോഡിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. നാടിന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് യാഥാർത്ഥ്യമാക്കിയത്.
വേളം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.എം. ദിനേശൻ, പി.എം. കുമാരൻ, ടി. വേണു എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് അംഗം എസ്.കെ. ഷമീം സ്വാഗതവും കെ.കെ. രജീഷ് നന്ദിയും പറഞ്ഞു. പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
Rayaroth Mukku - Kommat Kundi road inaugurated















































