ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു

ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു
Feb 9, 2026 03:34 PM | By Anusree vc

കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ് ആഴ്ചകളായി അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബിജെപി പ്രവർത്തകർ എക്സറേ യൂണിറ്റിന് മുന്നിൽ റീത്ത് വെച്ച് വേറിട്ട രീതിയിൽ പ്രതിഷേധിച്ചു. യൂണിറ്റ് പ്രവർത്തിക്കാത്തത് മൂലം നിർധനരായ രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്.

എക്സറേ യൂണിറ്റ് പൂട്ടിക്കിടക്കുന്നത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്വകാര്യ ലാബുകളുമായുണ്ടാക്കിയ രഹസ്യ കരാറാണ് ഇതിന് പിന്നിലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി. മഹേഷ് ആരോപിച്ചു.

ടി.ടി. അനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിനീത് നിട്ടൂർ, തയ്യിൽ വാസു, അനീഷ് കക്കട്ടിൽ പീടിക, ഷിഗിൽ വളയന്നൂർ തുടങ്ങിയവർ സംസാരിച്ചു.

BJP protested by holding a 'reeth' at the X-ray unit of Kuttiadi Taluk Hospital

Next TV

Related Stories
നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:20 PM

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം...

Read More >>
അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:10 PM

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം...

Read More >>
നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Feb 27, 2026 04:00 PM

നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി...

Read More >>
 മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

Feb 27, 2026 03:45 PM

മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി...

Read More >>
അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

Feb 27, 2026 03:32 PM

അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും...

Read More >>
കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു

Feb 27, 2026 11:59 AM

കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു

കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം; തെങ്ങ് കത്തിക്കരിഞ്ഞു, വീട്ടിലെ ഇൻവെർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
Top Stories

News Roundup