കുടിവെള്ളത്തിൽ തുടക്കം;കട്ടൻകോട് കുടിവെള്ള ടാങ്ക് ക്ലീൻ ചെയ്ത് മെമ്പർ മാതൃകയായി

കുടിവെള്ളത്തിൽ  തുടക്കം;കട്ടൻകോട് കുടിവെള്ള ടാങ്ക് ക്ലീൻ ചെയ്ത് മെമ്പർ മാതൃകയായി
Dec 26, 2025 04:11 PM | By Kezia Baby

കുറ്റ്യാടി:(https://kuttiadi.truevisionnews.com/)ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറായി സ്ഥാനമേറ്റ ഉടൻ തന്നെ ജനസേവനം തന്റെ പ്രവർത്തനശൈലിയാക്കി മാറ്റിയ ഉബൈദ് വാഴയിൽ, തന്റെ വാർഡിലെ ആദ്യ സേവന പ്രവർത്തനമായി കട്ടൻകോട് കുടിവെള്ള ടാങ്ക് ക്ലീൻ ചെയ്ത് മാതൃകയായി.

കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായ ഉബൈദ് വാഴയിൽ, പൊതുസേവന രംഗത്ത് വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. 2010–15 കാലയളവിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കാവിൽ പി. മാധവൻ ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിപ്പിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് പത്ത് വർഷങ്ങൾക്ക് ശേഷം ആദ്യമായി സമഗ്രമായി ശുചീകരിച്ചുകൊണ്ടാണ് വാർഡിലെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

67 വീടുകളിലേക്കും ഒരു അങ്കൺവാടിയിലേക്കുമാണ് ഈ ടാങ്കിൽ നിന്നുള്ള കുടിവെള്ള വിതരണം നടക്കുന്നത്. 15000 ലിറ്റർ ശേഷിയുള്ള ടാങ്കിൽ നിന്ന് പ്രതിദിനം ഏകദേശം 45,000 ലിറ്റർ വെള്ളമാണ് ഈ കുടുംബങ്ങൾക്കായി വിതരണം ചെയ്യുന്നത്. ഏറെക്കാലമായി ശുചീകരണമില്ലാതെ നിലനിന്നിരുന്ന ടാങ്കിന്റെ ശുചീകരണം നാട്ടുകാരിൽ ആശ്വാസവും സന്തോഷവും ഉണ്ടാക്കി.

സ്ഥാനമേറ്റ് ആദ്യ പ്രവർത്തിയായി കുടിവെള്ള ശുചിത്വത്തിനാണ് മുൻഗണന നൽകിയതെന്ന ഉബൈദ് വാഴയിലിന്റെ നടപടി പൊതുസേവന രംഗത്ത് മാതൃകയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. ഗ്രാമത്തിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Kattankod drinking water tank cleaned and became a model member

Next TV

Related Stories
സ്നേഹാദരം ; ജനപ്രതിനിധികൾക്ക് ആദരവുമായി കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന

Dec 26, 2025 11:20 AM

സ്നേഹാദരം ; ജനപ്രതിനിധികൾക്ക് ആദരവുമായി കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന

ജനപ്രതിനിധികൾക്ക് ആദരവുമായി ജനകീയ ദുരന്തനിവാരണ...

Read More >>
Top Stories










News Roundup