കുറ്റ്യാടി:( kuttiadi.truevisionnews.com) മന്ത് രോഗം പൂർണ്ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിൽ രാത്രികാല രോഗനിർണയ ക്യാമ്പ് നടത്തി. കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗം എം.ടി. കുഞ്ഞബ്ദുല്ല ഉദ്ഘാടനംനിർവ്വഹിച്ചു.
കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള തളിക്കര എൽ.പി. സ്‌കൂൾ, തളിക്കര മദ്രസ, കാഞ്ഞിരോളി ടൗൺ എന്നിവിടങ്ങളിൽ വെച്ചാണ് ക്യാമ്പ് നടന്നത്. തദ്ദേശീയർക്കും അതിഥി തൊഴിലാളികൾക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.പി. റിയാസ്, ടെക്‌നിക്കൽ അസിസ്റ്റന്റ് എൻ. പ്രഭാകരൻ, ഹെൽത്ത് സൂപ്പർവൈസർമാരായ വി.എസ്. രമേഷ്, എ.ടി. പ്രമീള, ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിലും ക്യാമ്പിലും പങ്കെടുത്തു
'Let's protect health'; Kayakodi Filariasis organized a disease diagnosis camp
















































