കുറ്റ്യാടി : (kuttiadi.truevisionnews.com) അടുക്കത്ത് തെയ്യമ്പാടി മണ്ണൂർ റോഡിലെ യാത്രക്കാർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ച റോഡിന്റെ ഇരുവശത്തുമുള്ള കാട് വെട്ടി വൃത്തിയാക്കി ടീം വെൽഫെയർ. വെൽഫെയർ പാർട്ടി അടുക്കത്ത് യൂണിറ്റ് പ്രവർത്തകരും പരിസരവാസികളും ചേർന്നുകൊണ്ടാണ് കാട് പിടിച്ച സ്ഥലം വെട്ടിമാറ്റി വൃത്തിയാക്കിയത്. കെ സി മൊയ്തു, ഇകെ നാണു, നാരായണൻ,പികെ ബഷീർ , കെഎസ് സലാഹുദ്ദീൻ, വികെ മജീദ്, സുലൈഖ മാമ്പ്ര, പി കെ ജമാൽ, ഹാഷിം നടുക്കണ്ടി എന്നിവർ പ്രവർത്തനത്തിന നേതൃത്തം നൽകി.
Team Welfare cleans Mannoor - adukkath Road








































