വേളം: (kuttiadi.truevisionnews.com) ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. പുതിയിടം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. വരുന്ന 13-ാം തീയതി വെള്ളിയാഴ്ച വരെ വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകൾ തുടരും.
ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കലവറനിറയ്ക്കൽ ഘോഷയാത്ര 14-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. 15-ന് ഞായറാഴ്ച ഉച്ചയ്ക്ക് വിപുലമായ അന്നദാനവും വൈകുന്നേരം 7.30-ന് തണ്ടാൻ വരവ്, വെള്ളാട്ടം, സാംസ്കാരിക സദസ്സ് എന്നിവയും അരങ്ങേറും. ഉത്സവത്തിന്റെ സമാപന ദിവസമായ 16-ന് തിങ്കളാഴ്ച വൈകുന്നേരം കൊല്ലൻ വരവ്, ഇളനീർ വരവ്, എഴുന്നള്ളത്ത് എന്നിവ നടക്കും. രാത്രി 8 മണിക്ക് വെള്ളാട്ടവും തായമ്പകയും നടക്കും. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഇളംകോലം, തിരുമുടി വെപ്പ്, തിറയാട്ടം എന്നിവയോടെ ഉത്സവം സമാപിക്കും.
The Thira festival is celebrated at Cherukunnummal Paradevatha Temple, and the celebrations will continue till the 16th.














































