കുറ്റ്യാടി: (kuttiadi.truevisionnews.com ) എൽഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് വികസന ജാഥയ്ക്ക് തുടക്കമായി. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. ദിനേശൻ ജാഥ ഉദ്ഘാടനം ചെയ്തു. ടി.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. സുരേഷ് ബാബു, കെ.വി. ചന്ദ്രദാസ്, ടി.കെ. മോഹൻദാസ്, കെ.പി. ചന്ദ്രി എന്നിവർ സംസാരിച്ചു.
എൽഡിഎഫ് കുറ്റ്യാടി പഞ്ചാ യത്ത് സെക്രട്ടറി സി എൻ ബാല കൃഷ്ണൻ സ്വാഗതവും വാർഡ് കൺവീനർ ടി കെ രാജു നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡ ൻ്റ ഒ ടി നഫീസ ലീഡറും കെ ചന്ദ്രമോഹനൻ ഉപലീഡറുമായ ജാഥ ശനിയും ഞായറും പര്യടനം നടത്തും. ഞായർ വൈകിട്ട് കുറ്റ്യാടിയിൽ സമാപിക്കും.
Development march; LDF development march begins in Kuttiadi