കുറ്റ്യാടി: (kuttiadi.truevisionnews.com ) കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഊരത്തെ വെറ്റിനറി സബ് സെന്റർ പ്രവർത്തനസജ്ജമാക്കണമെന്നാശ്യപ്പെട്ട് ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
10 വർഷം മുമ്പ് ലോക ബാങ്ക് സഹായം അടക്കം10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പഞ്ചായത്ത് പണികഴിപ്പിച്ച ഈ വെറ്റിനറി സബ് സെന്റർ ഇപ്പോൾ മാലിന്യ കേന്ദ്രമായി മാറിയിരിക്കുകയാണ് . പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം തള്ളുന്ന കേന്ദ്രമാക്കിയതോടെ മഴക്കാലത്ത് വെള്ളം കെട്ടി കിടന്ന് കൊതക് ശല്യം രൂക്ഷമായിരി ക്കുകയാണ്.
പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. ഇ എം അസ്ഹർ അധ്യക്ഷത വഹിച്ചു. പി കെ സുരേഷ്, സി എച്ച് മൊയ്തു.എൻസി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ബാപ്പറ്റ അലി, നൗഷാദ് തെക്കാൾ, സറീന പുറ്റങ്കി , സുമയ്യ വരാപ്പറമ്പത്ത്, ,എൻ കെ ദാസൻ, തെക്കാൾ ഹമീദ്, പി കുഞ്ഞിരാമൻ, മജീദ് അണയങ്കി, മുഹമ്മദ് കേളോത്ത്, സുഹൈൽ ഒ പി എന്നിവർ പ്രസംഗിച്ചു
The country's need; The veterinary sub-center in Uram should be made operational, Congress holds protest dharna