കോതോട്: (kuttiadi.truevisionnews.com) പശുക്കടവിലെ കടന്തറ പുഴയിലുണ്ടായ കുത്തൊഴുക്കിൽ പൊലിഞ്ഞുപോയ കോതോട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ കോതോട് മേഖല കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. അഖിലേന്ത്യ സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു .
2016 സെപ്റ്റംബർ 18-നായിരുന്നു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ യുവാക്കളുടെ അപ്രതീക്ഷിത വിയോഗം. നാട്ടിലെ സജീവപ്രവർത്തകരും പാർട്ടി പ്രവർത്തകരുമായിരുന്ന ആറ് യുവാക്കളാണ് കുത്തിയൊലിച്ചെത്തിയ കടന്തറ പുഴയുടെ വെള്ളത്തിൽ അകപ്പെട്ട് മരണമടഞ്ഞത് . അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോതോട് മേഖല കമ്മിറ്റി നേതൃത്വത്തിൽ 53 പേർ എംവിആർ കാൻസർ സെന്ററിലേക്ക് രക്തദാനം നടത്തി.


മേഖലാ പ്രസിഡണ്ട് സച്ചിൻ കറ്റോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ് ഐ . ജില്ല സെക്രട്ടറി പി സി ഷൈജു, ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ രജിൽ, ട്രഷറർ വി ആർ വിജിത്ത്, ലോക്കൽ സെക്രട്ടറി കെ ആർ ബിജു, ടി പി കുമാരൻ, വി പി റീന, ഷിബിൻ ദാസ്, യൂണിറ്റ് സെക്രട്ടറി നീരജ് തുടങ്ങിയവർ സംസാരിച്ചു മേഖല സെക്രട്ടറി മിഥുൻ ഏരത്ത് സ്വാഗതാവും ആര്യ അശോക് നന്ദിയും രേഖപ്പെടുത്തി.
DYFI Kothode commemorates the youth who drowned in the Kadanthara River