Sep 17, 2025 07:26 PM

തൊട്ടിൽപ്പാലം : ( kuttiadi.truevisionnews.com) പത്ത് വയസ്സ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് തൊട്ടിൽപ്പാലം പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമൻ (64 ) ആണ് 15 വർഷം തടവും 30000 രൂപ പിഴയും അടക്കാൻ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ നൗഷാദ് അലി ശിക്ഷ വിധിച്ചത്.

2021ൽ കുട്ടിക്ക് 8 വയസ്സ് പ്രായമുള്ളപ്പോൾ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ കടയിൽ വെച്ചും പിന്നീട് സ്കൂളിലേക്ക് പോകാൻ ജീപ്പ് കാത്തുനിൽക്കുന്ന സമയത്തും പ്രതിയുടെ കടയിൽ വെച്ച്ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നതാണ് പരാതി. തുടർന്ന് പീഡനത്തെ സംബന്ധിച്ച് വിദ്യാർഥിനി സ്കൂൾ കൗൺസിലർ മുഖേന തൊട്ടിൽപാലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു.

തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു എംപി, സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപ വി.പി എന്നിവർ അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.

എന്നാൽപ്രതി അപ്രകാരം ഒരുകട നടത്തിയിട്ടില്ലെന്നും വേറൊരാൾക്ക് വാടകക്ക്കൊടുത്തിരുന്നു എന്നുംകാണിച്ച്പ്രതിഭാഗത്ത് നിന്ന് സാക്ഷികളെവിസ്തരിച്ചിരുന്നു. ആവാദംകോടതിപൂർണമായും തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.അസി. സബ് ഇൻസ്പെക്ടർ ഷാനി.പി.എംപ്രോസിക്യൂഷൻനടപടികൾഏകോപിപ്പിച്ചു.

Sexual assault Court sentences Thotilpalam native to 15 years of rigorous imprisonment and fine

Next TV

Top Stories










News Roundup






//Truevisionall