കുറ്റ്യാടി: (kuttiadi.truevisionnews.com) വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട് പ്ലാസ്റ്റിക് വിമുക്തമാക്കാൻ എൻ.എസ്.എസ് വിദ്യാർഥികൾ. ചാത്തൻകോട്ട് നട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികളാണ് പ്ലാസ്റ്റിക് രഹിതമാക്കാൻ രംഗത്തെത്തി. വിനോദ സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സാധനങ്ങൾ വിദ്യാർഥികൾ ശേഖരിച്ചു. പ്ലാസ്റ്റിക് രഹിത വനമേഖല എന്ന സന്ദേശവും ഇവർ മുന്നോട്ട് വെച്ചു.
റിട്ട. ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി സുരേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി ദീപേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് റാ ഷിദ്, ഇക്കോ ടൂറിസം ഗൈഡ് ഷിജു, പ്രോഗ്രാം ഓഫീസർ ടി സി ഗ്രീ ഷൂ, ആർ ദീപ എന്നിവർ നേതൃത്വം നൽകി.
NSS students to protect nature; make Janakikadu plastic-free