Sep 17, 2025 03:27 PM

കുറ്റ്യാടി: ( kuttiadi.truevisionnews.com ) കുറ്റ്യാടിയിൽ കെട്ടിടഉടമയെ വ്യാപാരി മർദ്ദിച്ചതായി പരാതി. കുറ്റ്യാടി സ്വദേശി തെക്കേക്കര മുഹമ്മദലിക്കാണ് മർദ്ദനമേറ്റത്. കുറ്റ്യാടി തെക്കേക്കര ബിൽഡിങ്ങിൽ കൊപ്രകച്ചവടം നടത്തുന്ന വ്യാപാരിയിൽ നിന്നാണ് മർദ്ദനമേറ്റതെന്നാണ് ആരോപണം.

അനധികൃതമായി ഉടമയുടെ സമ്മതമില്ലാതെ കെട്ടിയെടുത്ത ഷീറ്റ് പൊളിച്ച് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തർക്കം നിലനിൽക്കേ കച്ചവടം ചെയ്ത് വരുന്ന പൊയിലങ്കിഅലി എന്ന വ്യപാരിക്ക് നിയമപ്രകാരമുള്ള നോട്ടിസ് മൂന്ന് മാസം മുമ്പ്നൽകിയിരുന്നു.

നോട്ടീസ് കൈ പറ്റാതെ തിരിച്ചയച്ചത് കൊണ്ട് കോടതി ഏർപ്പെടുത്തിയ കമ്മീഷൻ കടയിലെത്തി പരിശോധന നടത്തുമ്പോഴായിരുന്നു ഉടമയ്ക്ക് നേരെ ആക്രമണമുണ്ടായത് . ബിൽഡിങ്ങിൻ്റെ ഒരു ഭാഗത്ത് ഇരിക്കുന്ന മുഹദലിയെ വ്യാപാരി അലി ഓടി വന്ന് മർദ്ദിച്ചുവെന്നാണ് ആരോപണം. പിടിച്ച് മാറ്റാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയേയും മർദ്ദിച്ച്അവശനാക്കിയാതായി പരാതിയിൽ പറയുന്നു. മർദ്ദനത്തിന് പിന്നാലെ പരിക്കേറ്റ ഉടമ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിൽ ചികിത്സതേടി .

എന്നാൽ കെട്ടിട ഉടമ നിരന്തരം വാടക വർദ്ധിപ്പിച്ച് കച്ചവടക്കാരെ ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നത്. കെട്ടിടത്തിലെ എല്ലാ കച്ചവടകാർക്കെതിരെയും ഒഴിപ്പിക്കൽ ഭീക്ഷണിമുഴക്കി ഉടമ കേസ് നൽകിയിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.

Owner assaulted Owner files complaint against copra trader in Kuttiady

Next TV

Top Stories










News Roundup






//Truevisionall