Sep 17, 2025 11:37 AM

നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റയിൽ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ആർഎസ്എസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഐ എം നരിപ്പറ്റ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ ഓപ്പറേഷൻ സിന്ദുറിന്റെ ബോർഡും ആർഎസ്എസ് ഗണഗീതവും ബജ്റംഗ്‌ദൾ മുദ്രാവാക്യവും ഉൾക്കൊള്ളിച്ചതിൽ സംഘാടകർക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് അത് ഒഴിവാക്കാൻ സംഘാടകസമിതി തീരുമാനിച്ചു.

ശേഷം ഒരുവിഭാഗം ഈ പരിപാടി വീണ്ടും തുടർന്നതിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്ര മറ്റ് തടസ്സങ്ങൾ ഇല്ലാതെ ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. എന്നാൽ, ഈ വി ഷയത്തെ തുടർന്ന് ആർഎസ്എസ് രാഷ്ട്രീയ മുതലെടുപ്പിനായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും സിപിഐ എമ്മിനെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ സിപിഐ എമ്മിന് ബന്ധമില്ലെന്നും ആർഎസ്എസ്-ബിജെപി രാഷ്ട്രീയ മുതലെടുപ്പ് ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.



We must recognize the political exploitation being carried out by RSS and BJP - CPI(M)

Next TV

Top Stories










News Roundup






//Truevisionall