നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കമ്മായി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. സുരേന്ദ്രനാണ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ വി കെ ബീന, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എൻ കെ ലില, ടി ശശി, സുധീഷ് എടോ നി, ടി പി പവിത്രൻ, എം സജീന, അഭിനറി കമ്മായി എന്നിവർ സംസാരിച്ചു. വാർഡ് അംഗം പി മിനി സ്വാഗതവും പി കെ അശോകൻ നന്ദിയും പറഞ്ഞു.
The first courtyard of knowledge; Kammai Anganwadi building inaugurated