വിഎഫ് 6, വിഎഫ് 7 മോഡലുകളുമായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിച്ച് വിന്‍ഫാസ്റ്റ്

വിഎഫ് 6, വിഎഫ് 7 മോഡലുകളുമായി ഇന്ത്യയിലെ  ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിച്ച് വിന്‍ഫാസ്റ്റ്
Sep 8, 2025 11:05 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള അത്യാധുനിക നിര്‍മാണ കേന്ദ്രത്തില്‍ അസംബിള്‍ ചെയ്ത ഇരുമോഡലുകളും അതിവേഗം വളരുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ് അവതരിപ്പിക്കുന്ന ആദ്യ മോഡലുകളാണ്.

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പിന്തുണയ്ക്കുന്നതില്‍ കമ്പനിക്കുള്ള ശക്തമായ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് മെയ്ഡ് ഇന്‍ ഇന്ത്യ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളുമായുള്ള വിന്‍ഫാസ്റ്റിന്റെ ചരിത്രപരമായ അരങ്ങേറ്റം.


പ്രകൃതിയിലെ ദ്വൈതഭാവം എന്ന തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏറ്റവും മികച്ച ഫീച്ചറുകളുമായി വിഎഫ് 6 എത്തുന്നത്. 59.6 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ 25 മിനിറ്റിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജിങും (10-70%), എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 468 കിലോമീറ്റര്‍ വരെ റേഞ്ചും ഉറപ്പുനല്‍കുന്നു.

2,730 എം.എം വീല്‍ബേസും 190 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാണ്. രണ്ട് ഇന്റീരിയര്‍ ട്രിം നിറങ്ങളിലും എര്‍ത്ത്, വിന്‍ഡ്, വിന്‍ഡ് ഇന്‍ഫിനിറ്റി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും വിഎഫ് 6 പ്രീമിയം എസ്‌യുവി ലഭ്യമാകും.

4.5 മീറ്ററില്‍ കൂടുതല്‍ നീളവും 2,840 എംഎം വീല്‍ബേസുമുള്ള വലിയ എസ്‌യുവിയായ വിഎഫ് 7, പ്രപഞ്ചം വ്യത്യസ്തമാണ് എന്ന ഡിസൈന്‍ തത്ത്വചിന്തയെ ആണ് ഉള്‍ക്കൊള്ളുന്നത്. ഇത് രണ്ട് ബാറ്ററി പായ്ക്കുകളിലും എര്‍ത്ത്, വിന്‍ഡ്, വിന്‍ഡ് ഇന്‍ഫിനിറ്റി, സ്‌കൈ, സ്‌കൈ ഇന്‍ഫിനിറ്റി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലും ലഭ്യമാകും. രണ്ട് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും, രണ്ട് (എഫ്ഡബ്ല്യുഡി, എഡബ്ല്യുഡി) ഡ്രൈവ് ട്രെയിന്‍ ഓപ്ഷനുകളും കാറിനുണ്ട്.

അമേരിക്ക, കാനഡ, യൂറോപ്പ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികളില്‍ വിജയം നേടിയ വിന്‍ഫാസ്റ്റ്, വിപുലമായ അന്താരാഷ്ട്ര അനുഭവവുമായാണ് ഇന്ത്യയിലെത്തുന്നത്. കൊച്ചി, ഡല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ജയ്പൂര്‍, ലക്‌നൗ തുടങ്ങിയ മെട്രോ നഗരങ്ങളിലുള്‍പ്പെടെ 27 നഗരങ്ങളിലായി 35 ഡീലര്‍ ടച്ച്‌പോയിന്റുകളും 26 വര്‍ക്ക്‌ഷോപ്പുകളുമാണ് 2025 അവസാനത്തോടെ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്.

Vinfast enters the electric vehicle market in India with the VF6 and VF7 models

Next TV

Related Stories
സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്, ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

Sep 14, 2025 03:07 PM

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്, ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്....

Read More >>
'പുതിയ ക്യാൻസർ വാക്സിനുകളുടെ ലക്ഷ്യം, പ്രതിരോധമല്ല, രോഗം ആവർത്തിക്കുന്നത് തടയൽ'- ജിഐഒഎസ് 2025 കോൺഫറൻസിൽ സംസ്ഥാന ഐഎംഎ റിസർച്ച് സെൽ കൺവീനർ

Sep 13, 2025 05:20 PM

'പുതിയ ക്യാൻസർ വാക്സിനുകളുടെ ലക്ഷ്യം, പ്രതിരോധമല്ല, രോഗം ആവർത്തിക്കുന്നത് തടയൽ'- ജിഐഒഎസ് 2025 കോൺഫറൻസിൽ സംസ്ഥാന ഐഎംഎ റിസർച്ച് സെൽ കൺവീനർ

പുതിയ ക്യാൻസർ വാക്സിനുകളുടെ ലക്ഷ്യം, പ്രതിരോധമല്ല, രോഗം ആവർത്തിക്കുന്നത് തടയൽ'- ജിഐഒഎസ് 2025 കോൺഫറൻസിൽ സംസ്ഥാന ഐഎംഎ റിസർച്ച് സെൽ...

Read More >>
കുട്ടികൾക്കുണ്ടാകുന്ന  പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ?

Sep 9, 2025 08:02 PM

കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ?

കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ?...

Read More >>
അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും

Aug 24, 2025 07:29 PM

അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും

അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ വൈക്കം സാന്‍സ്വിത സ്പെഷ്യല്‍ സ്‌കൂളിലെ...

Read More >>
അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

Aug 18, 2025 08:54 PM

അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

അമ്പ്രെല്ല പെയിന്റിംഗ് മത്സരം...

Read More >>
ഐബിഎമ്മിനൊപ്പം പിജി പഠിക്കാം; ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

Aug 11, 2025 05:03 PM

ഐബിഎമ്മിനൊപ്പം പിജി പഠിക്കാം; ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി ഇൻ്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ...

Read More >>
Top Stories










//Truevisionall