ഐബിഎമ്മിനൊപ്പം പിജി പഠിക്കാം; ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

ഐബിഎമ്മിനൊപ്പം പിജി പഠിക്കാം; ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു
Aug 11, 2025 05:03 PM | By Fidha Parvin

കൊച്ചി:(truevisionnews.com) ആഗോള ടെക് ഭീമനായ ഇൻ്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ഇന്ത്യയിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ, എംസിഎ, എംഎസ്സി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന്റെ (GET) അടിസ്ഥാനത്തിലായിരിക്കും. സെപ്റ്റംബർ 14-ന് ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് സെപ്റ്റംബർ 7 വരെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗീകൃത യൂണിവേഴ്സിറ്റികളിൽ ആണ് കോഴ്സുകൾ ലഭ്യമാവുക

നിർമ്മിത ബുദ്ധിയുടെ (എഐ) കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഐബിഎം നേരിട്ട് രൂപകൽപ്പന ചെയ്ത 'ക്യു-സ്ക്വയേഡ് ' (Q²D) പാഠ്യപദ്ധതിയാണ് കോഴ്സുകളുടെ പ്രധാന ആകർഷണം. ഇൻഡസ്ട്രിക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നതിനൊപ്പം ഐബിഎമ്മിന്റെ ലൈവ് പ്രോജക്റ്റുകൾ, ഇന്നവേഷൻ ലാബുകൾ, ബൂട്ട് ക്യാമ്പുകൾ, കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവയിലും വിദ്യാർത്ഥികൾക്ക് പങ്കാളികളാകാൻ അവസരമുണ്ടാകുമെന്ന് ഐബിഎം അക്കാദമിക് റിലേഷൻഷിപ്പ് ഹെഡ് ഹരി രാമസുബ്രഹ്മണ്യൻ വ്യക്തമാക്കി.

പ്രവേശനം നേടുന്നവർക്ക് മാസ്റ്റർ ബിരുദത്തോടൊപ്പം ഐബിഎമ്മിന്റെ ഡിജിറ്റൽ ബാഡ്ജുകളും മറ്റ് പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളും ലഭിക്കും. പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് വരുമാനം നേടാൻ സഹായിക്കുന്ന 'ഏൺ വൈൽ യു ലേൺ' മാതൃകയും ഈ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്. പഠനത്തിന്റെ ഭാഗമായി പ്രമുഖ ആഗോള കമ്പനികളിൽ ഇൻ്റേൺഷിപ്പും പഠനം പൂർത്തിയാക്കുന്നവർക്ക് മുൻനിര മൾട്ടിനാഷണൽ കമ്പനികളിൽ പ്ലേസ്മെൻ്റ് സഹായവും ഐബിഎം ഉറപ്പുനൽകുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://www.ibmiceq2d.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി +91 73563 38285 ഈ നമ്പറിൽ ബന്ധപെടുക.

Kochi International Business Machines Corporation (IBM) invites applications for postgraduate programs

Next TV

Related Stories
സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്, ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

Sep 14, 2025 03:07 PM

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്, ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്....

Read More >>
'പുതിയ ക്യാൻസർ വാക്സിനുകളുടെ ലക്ഷ്യം, പ്രതിരോധമല്ല, രോഗം ആവർത്തിക്കുന്നത് തടയൽ'- ജിഐഒഎസ് 2025 കോൺഫറൻസിൽ സംസ്ഥാന ഐഎംഎ റിസർച്ച് സെൽ കൺവീനർ

Sep 13, 2025 05:20 PM

'പുതിയ ക്യാൻസർ വാക്സിനുകളുടെ ലക്ഷ്യം, പ്രതിരോധമല്ല, രോഗം ആവർത്തിക്കുന്നത് തടയൽ'- ജിഐഒഎസ് 2025 കോൺഫറൻസിൽ സംസ്ഥാന ഐഎംഎ റിസർച്ച് സെൽ കൺവീനർ

പുതിയ ക്യാൻസർ വാക്സിനുകളുടെ ലക്ഷ്യം, പ്രതിരോധമല്ല, രോഗം ആവർത്തിക്കുന്നത് തടയൽ'- ജിഐഒഎസ് 2025 കോൺഫറൻസിൽ സംസ്ഥാന ഐഎംഎ റിസർച്ച് സെൽ...

Read More >>
കുട്ടികൾക്കുണ്ടാകുന്ന  പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ?

Sep 9, 2025 08:02 PM

കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ?

കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ?...

Read More >>
വിഎഫ് 6, വിഎഫ് 7 മോഡലുകളുമായി ഇന്ത്യയിലെ  ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിച്ച് വിന്‍ഫാസ്റ്റ്

Sep 8, 2025 11:05 AM

വിഎഫ് 6, വിഎഫ് 7 മോഡലുകളുമായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിച്ച് വിന്‍ഫാസ്റ്റ്

വിഎഫ് 6, വിഎഫ് 7 മോഡലുകളുമായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിച്ച്...

Read More >>
അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും

Aug 24, 2025 07:29 PM

അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും

അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ വൈക്കം സാന്‍സ്വിത സ്പെഷ്യല്‍ സ്‌കൂളിലെ...

Read More >>
അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

Aug 18, 2025 08:54 PM

അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

അമ്പ്രെല്ല പെയിന്റിംഗ് മത്സരം...

Read More >>
Top Stories

//Truevisionall