കുറ്റ്യാടി: (kuttiadi.truevisionnews.com)ഗവ.താലൂക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ കെട്ടിടത്തിൻ്റെ പ്രവർത്തി ഉടൻ ആരംഭിക്കാൻ പോവുകയാണെന്നും പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ.
മൂന്ന് നിലകളിലായി വരുന്ന ഈ കെട്ടിടത്തിൽ ആശുപത്രിയുടെ ഭാഗമായുള്ള ഡേക്ടേഴ്സ്/നഴ്സസ് റൂമുകൾക്ക് പുറമെ, വിദൂര സ്ഥലത്തുനിന്നും വരുന്ന ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് നിരന്തരമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും, ആരോഗ്യവകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്ക് അനുമതി ലഭിച്ചതെന്ന് എംഎൽഎ പറഞ്ഞു.
വിവിധ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാണ് ഈ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത് . പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കിയ പ്ലാനിൻ്റെയും, എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തിലാണ് പ്രവർത്തി നടത്തുക. 478.22 m2 വിസ്തൃതിയിലാണ് നിർമ്മാണം നടക്കുക. 18 മാസമാണ് പൂർത്തീകരണത്തിന് ആവശ്യം. സാനിറ്ററി,ഇലക്ട്രിക്കൽ പ്രവൃത്തികൾ ഉൾപ്പെടെയാണ് നടപ്പിലാക്കുക.
കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ ഡയാലിസിസ് സെൻറർ കെട്ടിടത്തിന് സമീപത്തായാണ് പുതിയ ബ്ലോക്ക് നിർമ്മാണം നടത്തുക. നിലവിൽ നിന്നും അനുമതി ലഭിച്ച 28.5 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിച്ചു വരികയാണ്. ഈ രണ്ടു പദ്ധതികളും പൂർത്തിയാകുന്നതോടെ വടകര താലൂക്കിലെ മികച്ച ആശുപത്രികളിലൊന്നായി കുറ്റ്യാടി താലൂക്ക് ആശുപത്രി മാറുമെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
Tender process for new block of Kuttiadi Taluk Hospital worth two crore completed































.jpeg)
.jpeg)
.png)
.png)






