മൊകേരി: (kuttiadi.truevisionnews.com) കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് നിഷേധിക്കപ്പെട്ട ട്രെയിന്‍ യാത്രാസൗജന്യം പുനഃസ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുന്നുമ്മല്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നവലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് ദീർഘകാലമായി മുതിർന്ന പൗരന്മാർക്ക് ലഭിച്ചിരുന്ന ഈ ചെറിയ ആനുകൂല്യം പോലും എടുത്തുകളഞ്ഞതെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.
കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ ഏഴുപഞ്ചായത്തുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.കെ.സി. പിള്ള ഉദ്ഘാടനം ചെയ്തു. എ. ശ്രീധരന്‍ അധ്യക്ഷനായി. എം.കെ. ജയരാജന്‍, പി.പി. നാണു, മണിയപ്പന്‍, ഒ. നാണു, പി. രമ, സി. ലീല, വി.പി. ശശിധരന്‍, പി.ടി. രവിന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
SCFWA demands restoration of free rail travel for senior citizens