കക്കട്ടിൽ: (kuttiadi.truevisionnews.com)ഇന്ത്യയിലുടനീളമുള്ള വ്യാപകമായ വോട്ട് കവർച്ചക്കെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകൾ തള്ളാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ചും കുന്നുമ്മൽ പഞ്ചായത്ത് യുഡിഎഫ് നേതൃത്വത്തിൽ ഓഗസ്റ്റ് 29 ന് പ്രതിഷേധ റാലി നടത്താൻ മുന്നണി യോഗം തിരുമാനിച്ചു.
വൈകീട്ട് നാലിന് അമ്പലക്കുളങ്ങരയിൽ നിന്ന് ആരംഭിക്കുന്ന റാലി കക്കട്ടിൽ സമാപിക്കും. ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ചെയർമാൻ സി.കെ. അബു അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ യുഡിഎഫ് നേതാക്കളായ സി.വി.അഷറഫ്, വി.പി.മുസ വി.എം.കുഞ്ഞികണ്ണൻ, പി.പി.അശോകൻ, ജമാൽ മൊകേരി, വി.നാസറുദ്ദിൻ, കെ.കെ. രാജൻ, ഒ വനജ, വി.വി. വിനോദൻ, എ.പി.കുഞ്ഞബ്ദുള്ള എ ഗോപിദാസ് എന്നിവർ സംസാരിച്ചു.
Vote theft UDF protest rally in Kakkattil on 29th