കവിലുംപാറ: (kuttiadi.truevisionnews.com)ജനകീയ ആസൂത്രണ പദ്ധതി 2025-ന്റെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 12, 13, 14, 15 വാർഡുകളിലേക്കുള്ള കോഴികളെ തൊട്ടിൽപ്പാലം മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്തു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണലിൽ രമേശൻ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ സന്തോഷ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീധരൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ പി കെ പുരുഷോത്തമൻ, നുസ്രത്ത് ടി കെ, നഷ്മ കെ പി, അനിൽകുമാർ പി പി എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ 665 കുടുംബങ്ങൾക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത് ആദ്യഘട്ടത്തിൽ ഇന്ന് അൻപത് കുടുംബക്കാണ് വിതരണം ചെയ്തത്.
Chicken eggs distributed in Kavilumpara Panchayat