കുറ്റ്യാടി: (kuttiadi.truevisionnews.com) ഒരു അധ്യാപികയുടെ വാക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കുകയാണ് കുറ്റ്യാടി കള്ളാട് എൽപി സ്കൂളിലെ ബീന ടീച്ചർ. എൽഎസ്എസ് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് പത്ത് സൈക്കിൾ സമ്മാനിച്ചാണ് കുട്ടികളെ അനുമോദിച്ചത്. സ്കൂളിലെ അധ്യാപികയായ ബീന ടീച്ചർ സ്കൂളിലെ പൂർവ്വ അധ്യാപകനും ബീന ടീച്ചറുടെ ഭർത്താവുമായ ഗോപി മാഷുടെ സ്മരണാർത്ഥമാണ് സൈക്കിളുകൾ സമ്മാനിച്ചത്.
14 കുട്ടികളാണ് പരീക്ഷ എഴുതിയിരുന്നത്. 10 പേരും വിജയിച്ചിരുന്നു. പഠനത്തിൽ പിന്നോട്ട് പോകുന്നുണ്ടോ എന്ന് സംശയം തോന്നിയപ്പോഴാണ് ടീച്ചർ കുട്ടികൾക്ക് മുമ്പിൽ ഓഫർ വച്ചത്. 'പഠനത്തിൽ അവരുടെ അധ്വാനം ഒന്നു കുറഞ്ഞതുപോലെ തോന്നിയപ്പോൾ ഞാൻ അവർക്ക് കൊടുത്ത ഒരു വാഗ്ദാനമാണ് എൽഎസ്എസ് നേടുന്ന മക്കൾക്ക് സൈക്കിൾ തരും എന്നുള്ളത്' ടീച്ചർ പറഞ്ഞു.


ടീച്ചർ ഓഫർ വച്ചെങ്കിലും പഠിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാണ് എന്നാണ് കുട്ടികൾ കരുതിയത് പക്ഷേ സൈക്കിൾ കിട്ടിയപ്പോൾ സന്തോഷമായെന്ന് കുട്ടികൾ പറഞ്ഞു. പഠിച്ച ബീന ടീച്ചറെ പോലെ ആവണമെന്നാണ് കുട്ടികളുടെ ആഗ്രഹം. സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സജിത്ത് സൈക്കിളുകൾ വിതരണം ചെയ്തു.
Words are worth gold LSS winners get bicycles a loving gift from teacher Beena to the children of Kallad LP School