കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി പഞ്ചായത്തും കേരള സംസ്ഥാന പൗൾട്രി വനിതാ വികസന കോർപറേഷനും നടപ്പാക്കുന്ന കെപ്കൊ വനിതാമിത്രം പദ്ധതിയിൽ 700 കുടുംബങ്ങൾക്ക് കോഴിയും തീറ്റയും വിതരണം ചെയ്തു.


ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡൻ്റ് ഒപി ഷി ജിൽ അധ്യക്ഷനായി. കെപ്കൊ ചെയർമാൻ വി കെ മൂർത്തി പ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ എം റീജ, സരിത മു രളി, അംഗങ്ങളായ കെ ശോഭ, എം ടി അജിഷ, സി പി ജലജ, കെ കെ അഷറഫ്, കെ പി സുമതി, എം കെ ശശി എന്നിവർ സംസാരിച്ചു.
#KEPCO #Vanithamithram #project #Chicken #feed #distributed #families