കുറ്റ്യാടി: (kuttiadi.truevisionnews.com) കാവിൽ തീക്കുനി കുറ്റ്യാടി റോഡിന് ഒരു കോടി 58 ലക്ഷം രൂപയുടെ പ്രവൃത്തി വകയിരുത്തിയതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ.


ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കാവിൽ തീക്കുനി കുറ്റ്യാടി റോഡ് ഗതാഗതത്തിന് കൂടുതൽ സൗകര്യപ്രദമാകും. മുടങ്ങി കിടന്ന ആയഞ്ചേരി വരെയുള്ള ബി എം ബി സി പ്രവൃത്തി , നിരവധി തവണ നടത്തിയ ഇടപെടലുകളുടെയും കത്തുകളുടെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കിയത്.
തുടർന്ന് ആയഞ്ചേരിയിൽ നിന്നും മുക്കടത്തും വയൽ വരെയുള്ള ഭാഗത്ത് ബി സി ഓവർലേ ചെയ്യുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു.
ഭരണാനുമതിയും, സാങ്കേതിക അനുമതിയും, ടെൻഡർ നടപടികളും പൂർത്തീകരിച്ച്ഈ പദ്ധതിയും പുരോഗമിക്കുകയാണ്. കൂടാതെ റോഡിന്റെ വശങ്ങളിലെ സുരക്ഷാഭിത്തി ഡ്രൈനേജ് എന്നീ പ്രവർത്തികൾക്കായി കാപ്പങ്ങാടി ഭാഗത്ത് അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവർത്തിയും അവസാനഘട്ടത്തിലാണ് .
25 ലക്ഷം രൂപയുടെ ചെമ്മരത്തൂർ മുതൽ സന്തോഷ് മുക്ക് വരെ ഡ്രെയിനേജും സുരക്ഷാ ഭിത്തി നിർമ്മാണം പ്രവർത്തിയും പൂർത്തീകരിച്ചു. മീൻകണ്ടി ഭാഗത്തുള്ള 8 ലക്ഷം രൂപയുടെ പ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .
വളരെക്കാലമായി ഗതാഗത പ്രയാസം അനുഭവിച്ചിരുന്ന കാവിൽ തീക്കുനി കുറ്റ്യാടി റോഡിലൂടെയുള്ള ഗതാഗതം ഇനി എളുപ്പമാകും .
വടകരയിൽ നിന്നും കുറ്റ്യാടി എത്താനുള്ള ഏറ്റവും സുന്ദരമായ റോഡായി കാവിൽ തീക്കുനി റോഡ് മാറും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തികളുടെ നിർവ്വഹണം നടത്തുന്നതെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു
#Travel #easier #now #fund #Kavil #Theekkuni #Kuttiadi #road