കുറ്റ്യാടി: (kuttiadi.truevisionnews.com) മരുതോങ്കര പഞ്ചായത്തിലെ കുറ്റ്യാടി പുഴയോരത്തു കഴിഞ്ഞ ദിവസം അറവു മാലിന്യം തള്ളിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധമുയരുന്നു. മാലിന്യം കുഴിച്ചു മൂടാന്‍ സഹായിച്ച ജെ.സി.ബി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കണ്ട്‌കെട്ടി നടപടികള്‍ ആരംഭിച്ചു.


സംഭവവുമായി ബന്ധപ്പെട്ട കുറ്റ്യാടിയിലെ അഞ്ചു കടകള്‍ക്ക് 25000 രൂപ പിഴ ചുമത്തുകയും കുഴിച്ചു മൂടിയ മാലിന്യങ്ങള്‍ പുറത്തെടുത്തു സംസ്‌കരിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്തിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തു ഉപവാസ പ്രതിഷേധം സംഘടിപ്പിച്ചു.
ശോഭ അശോകന്‍, സി.പി ബാബുരാജ്, ഡെന്നിസ് പെരുവേലി, വി.പി റീന, തോമസ് കാഞ്ഞിരത്തിങ്കല്‍, ബിന്ദു കൂരാറ, സമീറ ബഷീര്‍, സീമ പാറച്ചാലില്‍, പി. രാജിലേഷ്, വനജ പട്യാട്ട്, അജിത പവിത്രന്‍, എം.സി സുരേന്ദ്രന്‍, എന്‍.കെ ഷിജു, അരീക്കര അസീസ്, എന്നിവര്‍ നേതൃത്വം നല്‍കി.
അതേസമയം അറവുമാലിന്യം വ്യാപാരികള്‍ പല ഏജന്‍സി വഴി കയറ്റി അയച്ചിരുന്നു. അത് ഒരു ഏജന്‍സി ആക്കിയത് പഞ്ചായത്താണെന്നാണ് ചിക്കന്‍ വ്യാപാരികളുടെ വാദം. ഇപ്പോള്‍ പഞ്ചായത്ത് ഏല്‍പ്പിച്ച ഏജന്‍സി മാലിന്യം ശേഖരിക്കാന്‍ വരാതായപ്പോള്‍ ആരുമില്ലാതായി. ഇതിന് ഗ്രാമപഞ്ചായത്ത് ആണ് ഉത്തരവാദി എന്ന് ചിക്കന്‍ വ്യാപാരികള്‍ വാദിക്കുന്നു.
#Garbage #dumped #Kuttiadi #riverbank #Maruthonkara #Panchayath #protests