---
title: "യാത്ര പ്രതിസന്ധിക്ക് പരിഹാരം; വേളത്ത് പള്ളിയത്ത്- കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം നാടിന് സമർപ്പിച്ചു "
english_title: "#Solution #travel #crisis#Velath #Palliath#Kannivayal #Koyyalakandam #Canal #Bridge #dedicated #nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/279278/solution-travel-crisisvelath-palliathkannivayal-koyyalakandam-canal-bridge-dedicated-nation"
published_at: "2025-03-27T10:42:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/67e4de7d8b031_VELAM.jpg"
keywords: []
---

# യാത്ര പ്രതിസന്ധിക്ക് പരിഹാരം; വേളത്ത് പള്ളിയത്ത്- കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം നാടിന് സമർപ്പിച്ചു 

> **Lead Summary:** **വേളം: **വേളം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പള്ളിയത്ത് - കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതിലാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സുമ മലയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വേളം: **വേളം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പള്ളിയത്ത് - കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതിലാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സുമ മലയിൽ അധ്യക്ഷത വഹിച്ചു.

വേളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം പണി പൂർത്തിയാക്കിയത്. പാലം യാഥാർത്ഥ്യമായതോടെ ഈ പ്രദേശത്തെ യാത്ര പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഗ്രാമ പഞ്ചായത്തംഗം ബീന കോട്ടേമ്മൽ, ഏ.കെ.ചിന്നൻ, മാണിക്കോത്ത് രാജൻ, ഏ.കെ.നാണു നമ്പ്യാർ, ഏ.പി.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/279278/solution-travel-crisisvelath-palliathkannivayal-koyyalakandam-canal-bridge-dedicated-nation)