നരിപ്പറ്റ: (kuttiadi.truevisionnews.com) ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് മിംസ് ഹോസ്‌പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.


രാവിലെ 10 മുതൽ സ്കൂൾ ഹാളിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ ഡോക്ടറുടെ പരിശോധന, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ശരീര താപനില, പൾസ്, ബി.എം.ഐ പരിശോധനകൾ, മരുന്ന് വിതരണം എന്നിവ നടന്നു.
ക്യാമ്പ് നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.കെ മൊയ്തു ഹാജി അധ്യക്ഷനായി. വാർഡ് മെമ്പർ എം ലിബിയ, സ്കൂൾ പ്രധാനധ്യാപകൻ എൻ.കെ സന്തോഷ്, പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ സ്വാഗതസംഘം കൺവീനർ എം പി ജാഫർ, അഹമ്മദ് ചീക്കോന്ന്, കെ വി കാസിം, മുഹമ്മദലി തിനൂർ തുടങ്ങിയവർ സംസാരിച്ചു.
#free #medical #camp #organized #CheekonnMLPSchool