മൊകേരി: (kuttiadi.truevisionnews.com) ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ മൊകേരി സ്വദേശിനി കെ.സാനിയ ഇടം നേടി.
കുനിയിൽ സജീവൻ-ബിനിഷ ദമ്പതികളുടെ മകളായ സാനിയ ഇത് രണ്ടാം തവണയാണ് കേരള ടീമിൽ ഇടം നേടുന്നത്.
കഴിഞ്ഞ വർഷം ആസാമിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടി ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്ന സാനിയ മുൻ ഇന്റർനാഷണൽ താരവും ദേശീയ മെഡലിസ്റ്റുമായ ഫവാസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
കക്കട്ടിലെ പെർഫോമിറ്റ്സ് ഫിറ്റ്നസ് സെന്റർ സാനിയക്ക് വേണ്ട എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.
#National #Panchagusti #Championship #Mokeri #native #Kerala #team