കുറ്റ്യാടി: (kuttiadi.truevisionnews.com) തണൽ കാവിലുംപാറയുടെയും ഡയാലിസിസ് സെന്ററിന്റെയും ശിലാ സ്ഥാപനം 2025 ജനുവരി 11 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും.
ചടങ്ങിൽ നാദാപുരം എം.ൽ.എ ഇ.കെ.വിജയൻ അധ്യക്ഷത വഹിക്കും.
തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് മുഖ്യാതിഥി ആയിരിക്കും.
ഡയാലിസിസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഒ.പി.ക്ലിനിക്, പാലിയേറ്റീവ് കെയർ യൂണിറ്റ്, സ്നേഹവീട് തുടങ്ങിയവ പ്രവർത്തിക്കേണ്ട കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കാവിലുംപാറ, കായക്കൊടി, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രെസിഡന്റുമാർ , വിവിധ മത, രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെയും പ്രവാസി പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് കടിയങ്ങാട് തണലിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് പുറമെ മറ്റ് വിവിധ കലാപരിപാടികൾ, മാജിക്ക്ഷോ, ഗാനമേളയോടെ സമാപിക്കുമെന്ന് പി.പി സുരേഷ് ബാബു പി.ജി സത്യനാഥ്, സി.കെ ആശ്വാസി, കെ രാധാകൃഷ്ണൻ, സലാം ഒ.കെ, പോക്കർ അരിയാക്കി, ബീന തോമസ് എ.പി ഭാസ്കരൻ എന്നിവർ അറിയിച്ചു.
#stone #establishment #Inauguration #kavilumpara #Dialysis #Center #11th #January