#womansaveddriver | സമയോചിത ഇടപെടല്‍; കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ച് ബസ്സ് യാത്രക്കാരി

#womansaveddriver | സമയോചിത ഇടപെടല്‍; കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ച് ബസ്സ് യാത്രക്കാരി
Sep 11, 2024 11:14 AM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com)വനിതാ ജനപ്രതിനിധിയുടെ മനസ്സാന്നിധ്യം കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ചു.

ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന്‌ തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീഴുകയായിരുന്നു.

ഡോർ വീണതോടെ ഡ്രൈവർ പുറത്തേക്ക് വീഴാനാഞ്ഞു. ഈ സമയം ബസിലെ യാത്രക്കാരിയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.കെ. ഷമീന ഡ്രൈവറെ വലിച്ചുപിടിച്ച് രക്ഷിക്കുകയായിരുന്നു.

വലിയ അപകടത്തിന് സാക്ഷ്യംവഹിക്കുമായിരുന്ന സന്ദർഭത്തിലാണ് ഷമീനയുടെ സമയോചിത ഇടപെടലുണ്ടായതും ഡ്രൈവർക്ക് രക്ഷയായതും.

ഡ്രൈവർക്ക് അപകടം സംഭവിച്ചിരുന്നെങ്കിൽ യാത്രക്കാരും അപകടത്തിൽപ്പെടുമായിരുന്നു.

കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽനിന്ന്‌ തൊട്ടിൽപ്പാലത്തേക്കു പോകാൻ സ്റ്റാൻഡ്‌ ചുറ്റുന്നതിനിടെയാണ് സംഭവം.

ബസിന്റെ വാതിൽ കെട്ടിയിട്ട നിലയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.

കാവിലുംപാറ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻറുകൂടിയാണ് ബസ് ഡ്രൈവറെ രക്ഷപ്പെടുത്തിയ ഷമീന.

#KSRTC #bus #passenger #saved #life #of #the #driver

Next TV

Related Stories
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Jan 12, 2026 02:24 PM

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
പച്ചക്കറിത്തോട്ടം; കാവിലുംപാറ ബഡ്‌സ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

Jan 11, 2026 12:09 PM

പച്ചക്കറിത്തോട്ടം; കാവിലുംപാറ ബഡ്‌സ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

കാവിലുംപാറ ബഡ്‌സ് സ്കൂളിൽ മട്ടുപ്പാവ് കൃഷി...

Read More >>
Top Stories

News Roundup