#robbery | വീട്ടില്‍ കവര്‍ച്ചാ ശ്രമം; അമ്പലക്കുളങ്ങരയില്‍ തട്ടിപ്പിന്റെ പുതിയ രൂപം

#robbery | വീട്ടില്‍ കവര്‍ച്ചാ ശ്രമം; അമ്പലക്കുളങ്ങരയില്‍ തട്ടിപ്പിന്റെ പുതിയ രൂപം
Aug 22, 2024 02:32 PM | By ShafnaSherin

കക്കട്ടിൽ:(kuttiadi.truevisionnews.com)ബാത്ത് റൂമിൽ പോകാൻ സൗകര്യം വേണമെന്ന് പറഞ്ഞെത്തിയവർ വീട്ടുകാരിയുടെ സ്വർണമാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. അമ്പലക്കുളങ്ങര-നിട്ടൂർ റോഡിലെ വീട്ടിൽ ബൈക്കിലെത്തിയ പുരുഷനും സ്ത്രീയുമാണ് മാലതട്ടിയെടുക്കാൻ ശ്രമിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയവരിൽ സ്ത്രീക്ക് ബാത്ത്റൂമിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആ സമയം തനിച്ചായിരുന്ന വീട്ടുടമയായ സ്ത്രീ അവർക്ക് ബാത്ത്റൂം കാണിച്ച് കൊടുക്കുകയും ചെയ്തു.

നിങ്ങളും ബാത്ത്റൂമിനടത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുടമയും പിറകെ പോയി.

ഇതിനു പിന്നാലെ അവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലെ മാല പൊട്ടിക്കുകയാണ് ഉണ്ടായതെന്ന് പറയുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കൾ ബൈക്കുമായി കടന്നുകളഞ്ഞു.

അമ്പലക്കുളങ്ങര ഭാഗത്തേക്കാണ് പോയത്. വിവരമറിഞ്ഞ് കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി.. തെരച്ചിലിനെ തുടർന്ന് സ്വർണമാല വീട്ട് മുറ്റത്ത് നിന്ന് കണ്ടെത്തി.

തട്ടിപ്പിന്റെ പുതിയ രൂപം തിരിച്ചറിഞ്ഞ് എല്ലാവരും ജാഗരൂകരാകണമെന്ന് പോലീസും നാട്ടുകാരും ഓർമിപ്പിച്ചു.

ഊർജിതമായ അന്വേഷണം നടത്തി ഇത്തരം തട്ടിപ്പ് സംഘത്തെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 2

#attempted #robbery #home #new #form #fraud #Ambalakulangara

Next TV

Related Stories
അറിവിന്റെ ആദ്യാങ്കണം; കമ്മായി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Sep 16, 2025 12:42 PM

അറിവിന്റെ ആദ്യാങ്കണം; കമ്മായി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

അറിവിന്റെ ആദ്യാങ്കണം; കമ്മായി അങ്കണവാടി കെട്ടിടം ഉദ്ഘാടനം...

Read More >>
പ്രകൃതിയുടെ കാവലാളായി; ജാനകിക്കാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ എൻ.എസ്.എസ്. വിദ്യാർത്ഥികൾ

Sep 16, 2025 12:09 PM

പ്രകൃതിയുടെ കാവലാളായി; ജാനകിക്കാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ എൻ.എസ്.എസ്. വിദ്യാർത്ഥികൾ

പ്രകൃതിയുടെ കാവലാളായി; ജാനകിക്കാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ എൻ.എസ്.എസ്....

Read More >>
മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

Sep 16, 2025 11:29 AM

മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം...

Read More >>
നിർമാണത്തിന് തുടക്കമായി; നരിക്കൂട്ടുംചാൽ റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Sep 15, 2025 03:51 PM

നിർമാണത്തിന് തുടക്കമായി; നരിക്കൂട്ടുംചാൽ റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

നിർമാണത്തിന് തുടക്കമായി; നരിക്കൂട്ടുംചാൽ റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
ഭരണകൂടം കാഴ്ചക്കാരാവരുത്; അനാസ്ഥ വെടിഞ്ഞ് സർക്കാർ മനുഷ്യജീവന് വിലകൽപ്പിക്കണം -പാറക്കൽ അബ്ദുല്ല

Sep 15, 2025 12:19 PM

ഭരണകൂടം കാഴ്ചക്കാരാവരുത്; അനാസ്ഥ വെടിഞ്ഞ് സർക്കാർ മനുഷ്യജീവന് വിലകൽപ്പിക്കണം -പാറക്കൽ അബ്ദുല്ല

ഭരണകൂടം കാഴ്ചക്കാരാവരുത്; അനാസ്ഥ വെടിഞ്ഞ് സർക്കാർ മനുഷ്യജീവന് വിലകൽപ്പിക്കണം -പാറക്കൽ...

Read More >>
കടിച്ചാൽ തിരിച്ചടി; കുറ്റ്യാടിയിൽ തന്നെ ആക്രമിച്ച തെരുവ് നായയെ നിലത്തടിച്ചു കൊന്ന് പാൽ വിതരണക്കാരൻ

Sep 14, 2025 05:49 PM

കടിച്ചാൽ തിരിച്ചടി; കുറ്റ്യാടിയിൽ തന്നെ ആക്രമിച്ച തെരുവ് നായയെ നിലത്തടിച്ചു കൊന്ന് പാൽ വിതരണക്കാരൻ

കുറ്റ്യാടിയിൽ തന്നെ ആക്രമിച്ച തെരുവ് നായയെ നിലത്തടിച്ചു കൊന്ന് പാൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall