---
title: "#RJD | കായക്കൊടി റോഡ് നവീകരിക്കണം - ആർ.ജെ ഡി"
english_title: "#Kayakodi #road #should #be #modernized #RJD"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219900/kayakodi-road-should-be-modernized-rjd"
published_at: "2024-07-14T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693abed382f5_aaaad.jpg"
keywords: []
---

# #RJD | കായക്കൊടി റോഡ് നവീകരിക്കണം - ആർ.ജെ ഡി

> **Lead Summary:** **കായക്കൊടി : **കായക്കൊടി ടൗണിലെ പ്രധാന റോഡ് മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞ് ചെളിവെള്ളം നിറഞ്ഞത് നവീകരിക്കണമെന്ന് ആർ.ജെ.ഡി കായക്കൊടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**കായക്കൊടി : **കായക്കൊടി ടൗണിലെ പ്രധാന റോഡ് മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞ് ചെളിവെള്ളം നിറഞ്ഞത് നവീകരിക്കണമെന്ന് ആർ.ജെ.ഡി കായക്കൊടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

ടൗണിൽ വരുന്ന പൊതുജനങ്ങൾ വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്.

ടൗണിലെ റോഡിൽ രൂപം കൊണ്ട കുഴികൾ അടച്ച് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ബഹുജനസമരത്തിന്ന്പാർട്ടി നേതൃത്വം നൽകുമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

എം.കെ മൊയ്തു അധ്യക്ഷത വഹിച്ചു.

ആർ. ജെ. ഡി മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി കുമാരൻ, യു.വി കുമാരൻ, കെ സലാം, വി.പി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ: എം.കെ മൊയ്തു ( പ്രസിഡണ്ട്),യു.വി കുമാരൻ(സെക്രട്ടറി), കെ. സലാം(വൈ.പ്രസിഡണ്ട്), വി.പി ഗംഗാധരൻ(ജോ.സെക്രട്ടറി), ടി. പി കുമാരൻ(ട്രഷറർ)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219900/kayakodi-road-should-be-modernized-rjd)